KSDLIVENEWS

Real news for everyone

കാർഷിക കരട് ബിൽ ; രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി ഇന്ന് ഹരിയാനയിൽ

SHARE THIS ON

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് ഹരിയാനയിലേക്ക്. രാവിലെ 11ന് പട്യാലയില്‍ മാധ്യമങ്ങളെ കണ്ട ശേഷമാണ് റാലി ആരംഭിക്കുക. റാലി അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അറിയിച്ചു. അതേസമയം കിസാന് സംഘര്‍ഷ് സമിതി ഇന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൌട്ടാലയുടെ വീട് ഖരാവോ ചെയ്യും.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ടാക്ടര്‍ റാലി പഞ്ചാബില് 2 ദിവസം പിന്നിട്ട ശേഷമാണ് ഹരിയാനയിലേക്ക് കടക്കുന്നത്. പഞാബിലെ മോഗയില്‍ നിന്നും ആരംഭിച്ച റാലി ഹരിയാനയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അറിയിച്ചു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഖട്ടാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!