KSDLIVENEWS

Real news for everyone

മത്സ്യം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

SHARE THIS ON

കോവള: മത്സ്യം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി നന്ദകുമാര്‍ ആണ് മരിച്ചത്. തമിഴ്നാട്ടില്‍ നിന്ന് മീന്‍ കയറ്റി വരുമ്ബോള്‍ ആണ് അപകടം സംഭവിച്ചത്. തൊട്ട് മുന്നില്‍ പോയ കാറിനെ ഇടിക്കാതിരിക്കാന്‍ മിനി ലോറി പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോള്‍ ആണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം ഉണ്ടായത്.

കോവളം ; ബൈപാസില്‍ വെള്ളാറില്‍ വച്ചായിരുന്നു അപകടം നടന്നത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഴിഞ്ഞം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുമ്ബോള്‍ ആണ് അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!