KSDLIVENEWS

Real news for everyone

സർക്കാർ പറയുന്നത് പച്ചക്കള്ളം ; മൃതദേഹം സംസ്‌കരിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് ഹഥ്റാസ് യുവതിയുടെ കുടുംബം

SHARE THIS ON

ഉത്തർ പ്രദേശ് ; ഹത്രാസ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ച സംഭവത്തിൽ യുപി സർക്കാരിനെതിരെ കൊല്ലപ്പെട്ട് പെൺകുട്ടിയുടെ കുടുംബം . കുടുംബത്തിന്റെ അനുവാദം വാങ്ങിയാണ് മൃതദേഹം രാത്രിയിൽ സംസ്കരിച്ചതെന്ന യുപി സർക്കാരിന്റെ വാദം കുടുംബം തള്ളി . പൊലീസ് നിർബന്ധപൂർവ്വം മൃതദേഹം കൊണ്ടു പോയി സംസ്കരിക്കുകയായിരുന്നുവെന്നും യുവതിയുടെ കുടുംബം ആരോപിച്ചു . പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായിരുന്നെന്ന വാദവും തെറ്റാണെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു . പെൺകുട്ടി മരണപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ സംസ്കാരം നടത്തിയത് കുടുംബത്തിന്റെ അനുമതിയോടെയായിരുന്നുവെന്നാണ് ഉത്തർപ്രദേശ് സർക്കാർ ഇന്നലെ സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ പറഞ്ഞത് . പ്രദേശത്ത് വലിയ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു . ക്രമസമാധാനസാഹചര്യം കൂടി പരിഗണിച്ചാണ് തിരക്കിട്ട് സംസ്കാരം നടത്തിയതെന്നും
സർക്കാർ വ്യക്തമാക്കിയിരുന്നു . നീതി ഉറപ്പാക്കാൻ പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് ഇന്ന് ഹൃത്രാസിലെത്തിയ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി യുവതിയുടെ കുടുംബത്തോട് പറഞ്ഞു.യുപി സർക്കാരിന്റെ വീഴ്ച മറച്ചുവയ്ക്കാനാണ് സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്ന് വൃന്ദ കാരാട്ട് ആരോപിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!