വ്യവസായ മന്ത്രി ഇ. പി ജയരാജനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ പി ജയരാജനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
- കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 11നാണ് മന്ത്രി ഇ പി ജയരാജനെയും ഭാര്യ ഇന്ദിരയെയും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് 19ന് ആശുപത്രിവിട്ടു. കോവിഡ് മുക്തനായശേഷം വിശ്രമത്തില്‍ കഴിയവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

