KSDLIVENEWS

Real news for everyone

അടിമാലിയിൽ ഹോംസ്റ്റേ കേന്ദ്രീകരിച്ച് പെൺവാണിഭം ; മൂന്ന് പേർ അറസ്റ്റിൽ

SHARE THIS ON

ഇടുക്കി: അടിമാലിയിൽ ഹോംസ്റ്റേ കേന്ദ്രീകരിച്ച പെൺവാണിഭം നടത്തിയതിന് മൂന്ന് പേർ അറസ്റ്റിൽ. ഹോംസ്റ്റേ നടത്തിപ്പുകാരനും രണ്ട് ഇടപാടുകാരുമാണ് പിടിയിലായത്. നിർദ്ദേശത്തിന് അനുസരിച്ച് സ്ത്രീകളെ ഹോംസ്റ്റേയിൽ എത്തിച്ച് നൽകിയായിരുന്നു ഇടപാടുകളെന്ന് പൊലീസ് പറഞ്ഞു. അടിമാലി കൂമ്പന്‍പാറയ്ക്ക് സമീപമുള്ള ഹോംസ്‌റ്റേയിൽ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് പേർ പിടിയിലായത്.

ഹോംസ്‌റ്റേ നടത്തിപ്പുകാരനായ മുതുവാന്‍കുടി സ്വദേശി സിജോ, ഇടപാടുകാരായ മൂവാറ്റുപുഴ ആരക്കുഴി സ്വദേശി അഖില്‍, തട്ടേക്കണ്ണി സ്വദേശി ജോമി എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനെ കണ്ട് സിജോയുടെ സഹായി ഓടിരക്ഷപ്പെട്ടു. പരിശോധന സമയത്ത് ഹോംസ്റ്റേയിൽ നാല് സ്ത്രീകളുണ്ടായിരുന്നു. ഇവരുടെ വിവരങ്ങൾ ശേഖരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊലീസ് വിട്ടയച്ചു. ഇടപാടുകാർ ഫോണിൽ ആവശ്യപ്പെടുന്നതിന് അനുസരിച്ചാണ് സിജോ ഹോംസ്റ്റേയിൽ സ്ത്രീകളെ കൊണ്ടുവന്നിരുന്നത്.

ഹോംസ്റ്റേയിൽ നിന്ന് ഓട്ടോറിക്ഷകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഓൺലൈൻ പണമിടപാടിന്‍റെ വിവരങ്ങൾ ശേഖരിക്കാൻ ഇവ ഐടി സെല്ലിന് കൈമാറും. വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് ഹോംസ്റ്റേ പ്രവർത്തിച്ചിരുന്നത്. പെൺവാണിഭ സംഘത്തിന് പിന്നിൽ റാക്കറ്റുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!