കുവൈറ്റിൽ ഭൂചലനം ; 2.4 റിക്ടർ സ്കെയിൽ തീവ്രത രേഖപ്പെടുത്തിയെന്ന് അധികൃതർ

കുവൈറ്റ് : കുവൈറ്റിലെ ചില പ്രദേശങ്ങളിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട് . റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് കുവൈറ്റ് ശാസ്ത്രീയ ഗവേഷണ കേന്ദ്രം അറിയിച്ചു . രാജ്യത്തെ കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബൂബിയാൻ ദ്വീപിനടുത്തായിട്ടാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് . സംഭവത്തിൽ ആളപായമോ മറ്റു അപകടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . ബൂബിയാൻ ദ്വീപിനടുത്ത് പന്ത്രണ്ട് കിലോമീറ്റർ അടയിലായിട്ടാണ് ഭൂചലനം അളക്കാൻ സാധിച്ചതെന്നും കുവൈറ്റ് ശാസ്ത്രീയ ഗവേഷണ കേന്ദ്രം വ്യക്തമാക്കുന്നു

