ചൈനയുടെ കോവിഡ് വാക്സിൻ ; ആഗോള ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുമായി ചർച്ച പുരോഗമിക്കുന്നു

സിംഗപ്പൂർ • കോവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച വാക്സസീൻ ആഗോളതലത്തിൽ ഉപയോഗിക്കാൻ ചൈനയും ലോകാരോഗ്യ സംഘടനയും ( ഡബ്ലഎച്ച്ഒ ) . ചൈനയുമായി ഇക്കാര്യത്തിൽ പ്രാഥമിക ചർച്ച നടത്തിയെന്നു വെസ്റ്റേൺ പസഫിക് മേഖലയിലെ എസൻഷ്യൽ മെഡിസിൻസ് ആൻഡ് ഹെൽത്ത് ടെക്നോളജീസിന്റെ ഡബ്ലഎച്ച്ഒ കോഓർഡിനേറ്റർ സൊകോറോ എസ്കലേറ്റ് ഓൺലൈൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു . ചൈനയുടേതടക്കമുള്ള വാക്സസീനുകൾ അടിയന്തരമായി വേണ്ടിവന്നാൽ ഉപയോഗിക്കാനായുള്ള പട്ടികയിൽ ഡബ്ലഎച്ച്ഒ നേരത്തേ ഉൾപ്പെടുത്തിയിരുന്നു .
പൊതുജനത്തെ ബാധിക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥ ഉണ്ടാകുമ്പോൾ അംഗരാജ്യങ്ങൾക്കും യുഎൻ ഏജൻസികൾക്കും ഈ പട്ടികയിൽനിന്നുള്ള വാക്സിനുകൾ ഉപയോഗിക്കാവുന്നതാണ് . അതേസമയം , ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർണമായിട്ടില്ലെങ്കിലും ചൈനയിൽ ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്നവരും അടിയന്തര തൊഴിലിൽ ഏർപ്പെടുന്നവരുമായി ഒരു ലക്ഷത്തോളം പേരിൽ വാക്സീൻ പരീക്ഷിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ട് . പരീക്ഷണം പൂർത്തിയാകാത്തതിനാൽ പാർശ്വഫലങ്ങളും സുരക്ഷയും സംബന്ധിച്ച ആശങ്കയുണ്ട് . ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന നാലു വാക്സിനുകളാണു
ചൈനയിലുള്ളത് . രണ്ടെണ്ണം ചൈനീസ് സർക്കാരിന് പങ്കാളിത്തമുള്ള ചൈന നാഷനൽ ബയോടെക് ഗ്രൂപ്പ് ( സിഎൻബിജി ) ആണു വികസിപ്പിക്കുന്നത് . മറ്റു രണ്ടണ്ണം സെനോവാക് ബയോടെക് , കാൻസനോ ബയോളജിക്സ് എന്നിവയും വികസിപ്പിക്കുന്നു . പാക്കിസ്ഥാൻ , ഇന്തൊനീഷ്യ , ബ്രസീൽ , റഷ്യ , യുഎഇ എന്നിവിടങ്ങളിലാണ് ഈ വാക്സിനുകൾ മനുഷ്യരിൽ പരീക്ഷിക്കുന്നത് . കഴിഞ്ഞ മാസമാണു യുഎഇ സിഎൻബിജിയുടെ വാക്സീൻ അടിയന്തരമായി ഉപയോഗിക്കാനുള്ള അനുമതി നൽകിയത് . ചൈനയുടെ വാക്സസീനു രാജ്യാന്തര തലത്തിൽ ലഭിക്കുന്ന ആദ്യ അടിയന്തര ക്ലിയറൻസ് ആണു യുഎഇയിൽനിന്നു ലഭിച്ചത് .
പൗരന്മാരിൽ പരീക്ഷണം നടത്തി വെറും ആറു ആഴ്ചകൾക്കുള്ളിലാണു യുഎഇയുടെ അംഗീകാരം . റഷ്യയുടെയും ചൈനയുടെയും വാക്സസീനുകൾക്കാണു പ്രഥമ പരിഗണന നൽകുന്നതെന്നു ഫിലിപ്പീൻസ് പ്രസിഡന്റ് റോഡിഗോ ഡ്യൂട്ടെർട്ട് കഴിഞ്ഞ മാസം പറഞ്ഞിരുന്നു .

