എൻഡോസൾഫാൻ ദുരിതബാധിതരെ ഇനിയും തെരുവിലിറക്കരുത് -അംബികാസുതൻ മാങ്ങാട്

കാസർകോട് : ഭരണകൂടം നിർമിച്ച ദുരന്തത്തിന്റെ പരിഹാരം തേടി ദുരിതബാധിതർ ഇനിയും സമരമുഖത്തേക്കിറങ്ങാൻ അവസരമുണ്ടാക്കരുതെന്ന് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് പറഞ്ഞു. ദുരിതബാധിത പട്ടികയിൽ ഉൾപ്പെട്ടതിന് ശേഷം പുറത്തായ 1031 പേരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിന് മുൻപിൽ നടത്തിയ അമ്മമാരുടെ സത്യാഗ്രഹം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 2019-ൽ മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിലെടുത്ത തീരുമാനം നടപ്പാക്കാനുള്ള ആർജവം കാണിക്കണമെന്നും അംബികാസുതൻ മാങ്ങാട് പറഞ്ഞു. എം.കെ.അജിത അധ്യക്ഷയായി. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ., ഡോ. ഡി.സുരേന്ദ്രനാഥ്, സുബൈർ പടുപ്പ്, ചന്ദ്രാവതി പാക്കം, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, പി.ഷൈനി, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, വി.വി.സതി, ശോഭന നീലേശ്വരം, സന്നദ്ധപ്രവർത്തകർ എന്നിവർ സംസാരിച്ചു

