KSDLIVENEWS

Real news for everyone

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടിക; ആരോഗ്യ ക്യാമ്പിനുള്ള മാർഗനിർദേശങ്ങൾ തയാറാക്കും: മന്ത്രി വീണാ ജോർജ്

SHARE THIS ON

കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുള്‍പ്പെടുത്താനുള്ള അപേക്ഷകര്‍ക്ക് വേണ്ടി ആരോഗ്യ ക്യാമ്പ് നടത്തുന്നതിന് മാര്‍ഗനിർദേശങ്ങള്‍ തയാറാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഉത്തര മേഖല അവലോകന യോഗത്തില്‍ ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ വിഷയം അവതരിപ്പിച്ചതിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. നിംഹാന്‍സിലേയും ശ്രീചിത്രയിലെയും ഉള്‍പ്പെടെ വിദഗ്ധ സൂപ്പര്‍ സ്‌പെഷാലിറ്റി ഡോക്ടര്‍മാർ ഉള്‍പ്പെട്ട കമ്മിറ്റി രൂപവത്കരിച്ചു. ആദ്യ സിറ്റിങ് നടത്തി. വീണ്ടും സിറ്റിങ് നടത്തി രണ്ടാഴ്ചക്കകം മാര്‍ഗനിർദേശങ്ങള്‍ തയാറാക്കും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സൗജന്യ മരുന്നും ചികിത്സയും ലഭ്യമാക്കുന്നതിന് 4.62 കോടി രൂപ ആവശ്യമാണ്. ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തുക അനുവദിക്കുന്നില്ല. നേരത്ത 60:40 അനുപാതത്തില്‍ തുക ലഭിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ട്. ധനവകുപ്പിന്റെ അനുമതിക്കായി കൈമാറിയിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പും ധനവകുപ്പും ചര്‍ച്ച നടത്തി അന്തിമ തീരുമാനം എടുക്കും. കേരള സാമൂഹ്യ സുരക്ഷാ മിഷന് ഉടനെ തുക ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!