സൗദിയിലേക്കുള്ള ബിസിനസ് വിസിറ്റ് വിസ സേവനം വിപുലീകരിച്ചു; എല്ലാ രാജ്യക്കാര്‍ക്കും വിസ അനുവദിക്കും

സൗദിയിലേക്കുള്ള ബിസിനസ് വിസിറ്റ് വിസ സേവനം വിപുലീകരിച്ചു. ഇനി മുതല്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഓണ്‍ലൈനായി ബിസിനസ് വിസിറ്റ് വിസ നേടാനാകും.
സൗദിയിലെ വിദേശികളായ നിക്ഷേപകര്‍ക്കാണ് ഈ സേവനം ലഭ്യമാകുക.
കഴിഞ്ഞ ജൂണിലാണ് വിദേശ നിക്ഷേപകര്‍ക്കുള്ള ബിസിനസ് വിസിറ്റ് വിസ സംവിധാനം സൗദി ആരംഭിച്ചത്. എന്നാല്‍ ഇത് വരെ ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രം പരിമിതമായിരുന്നു ഈ സേവനം. ഇനി മുതല്‍ എല്ലാ രാജ്യത്തില്‍ നിന്നുമുള്ള നിക്ഷേപകര്‍ക്കും ഓണ്‍ലൈനായി ബിസിനസ്സ് സന്ദര്‍ശക വിസ നേടാനാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. . നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് ബിസിനസ് വിസ സേവനം നടപ്പാക്കുന്നത്. ഒരു വര്‍ഷമാണ് വിസയുടെ കാലാവധി. ഇതിനിടെ പല തവണ സൗദിയിലേക്ക് വരാനും പുറത്ത് പോകാനും അനുവാദമുണ്ടാകും.
ലളിതമായ നടപടിക്രമങ്ങളിലൂടെ ഓണ്‍ലൈനായി തന്നെ വിസ നേടാം. വിദേശകാര്യ മന്ത്രാലയത്തിന്‍റെ പോര്‍ട്ടലിലാണ് ‘വിസിറ്റര്‍ ഇൻവെസ്റ്റര്‍’ എന്ന പേരിലുള്ള ബിസിനസ് വിസിറ്റ് വിസക്ക് അപേക്ഷിക്കേണ്ടത് കാലതാമസമില്ലാതെ തന്നെ വിസ അപേക്ഷകന് ഇമെയിലില്‍ ലഭിക്കും. സൗദിയിലെ നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താൻ വിദേശികളായ സംരഭകരുടെ യാത്ര സുഗമമാക്കുന്നതിന് വേണ്ടിയാണ് വിസ നടപടികള്‍ ലളിതമാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിദേശ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും ഈ വിസ സേവനം ഉപയോഗപ്പെടുത്താമന്നും നിക്ഷേപ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അബു ഹുസൈൻ പറഞ്ഞു.

