KSDLIVENEWS

Real news for everyone

IPL 2025 ലേലത്തിന് രജിസ്റ്റര്‍ ചെയ്തത് 1500ല്‍ അധികം താരങ്ങള്‍, പന്ത്, രാഹുല്‍, ശ്രേയസ് എന്നിവര്‍ക്ക് 2 കോടി അടിസ്ഥാന വില

SHARE THIS ON

ഐപിഎല്‍ 2025 ലേലത്തിനായി 1,574 താരങ്ങള്‍ രജിസ്റ്റർ ചെയ്തു. കളിക്കാരുടെ നീണ്ട പട്ടികയില്‍ ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്ക്‌സ് ഇല്ല.

തൻ്റെ ഫിറ്റ്‌നസ് നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞ ഐപിഎല്‍ സീസണ്‍ ഒഴിവാക്കിയ സ്റ്റോക്‌സ് വീണ്ടും ഐ പി എല്‍ ഒഴിവാക്കാൻ തീരുമാനിച്ചു.

ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യർ എന്നിവരുള്‍പ്പെടെ പ്രമുഖ ഇന്ത്യൻ താരങ്ങള്‍ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് ആണ് ലേലത്തില്‍ രജിസ്റ്റർ ചെയ്തത്. മറ്റ് ഇന്ത്യൻ താരങ്ങളായ ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി എന്നിവരും 2 കോടി എന്ന അടിസ്ഥാന വിലയില്‍ ആണ് ഉള്ളത്.

സൗദി അറേബ്യയിലെ ജിദ്ദയില്‍ നവംബർ 24 മുതല്‍ 25 വരെ ആണ് ലേലം ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌. പഞ്ചാബ് കിംഗ്‌സിനാണ്‍. ഏറ്റവും കൂടുതല്‍ പേഴ്സില്‍ പണം ബാക്കിയുള്ളത്. രണ്ട് താരങ്ങളെ മാത്രം നിലനിർത്തിയ അവർക്ക് 110.5 കോടി രൂപ ബാക്കിയുണ്ട്.

മിച്ചല്‍ സ്റ്റാർക്ക്, ജോഫ്ര ആർച്ചർ, ഇംഗ്ലണ്ടിൻ്റെ ജെയിംസ് ആൻഡേഴ്സണ്‍ എന്നിവരെപ്പോലുള്ള കളിക്കാർ ലേലത്തില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!