KSDLIVENEWS

Real news for everyone

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളിൽ ട്രംപിന് മുന്നേറ്റം, വെർമോണ്ടിൽ കമല മുന്നിൽ

SHARE THIS ON

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് ചരിത്രം കുറിക്കും? ലോകം ഉറ്റുനോക്കിയിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് മുന്നേറ്റം തുടരുകയാണ്. 101 ഇലക്ടറൽ വോട്ടുകളാണ് ട്രംപ് നേടിയിരിക്കുന്നത്. ഓക്‌ലഹോമ, മിസിസ്സിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇൻഡ്യാന, വെസ്റ്റ് വിർജീനിയ, സൗത്ത് കാരോലൈന, ഫ്ളോറിഡ എന്നീ സംസ്ഥാനങ്ങളിൽ ഡോണൾഡ് ട്രംപ് വിജയിച്ചു. വെർമോണ്ട്, മേരിലാൻഡ്, കനക്ടികട്ട്, റോഡ് ഐലൻഡ് എന്നീ സംസ്ഥാനങ്ങളിൽ കമല ഹാരിസും വിജയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!