KSDLIVENEWS

Real news for everyone

പൗരത്വ നിയമത്തെക്കാള്‍ ഭീകര നിയമമായി വഖഫ് നിയമം മാറും -ഹാരിസ് ബീരാൻ എം.പി

SHARE THIS ON

കോഴിക്കോട്: പൗരത്വ നിയമത്തെക്കാള്‍ ഭീകര നിയമമായി വഖഫ് ഭേദഗതി നിയമം മാറുമെന്ന് ഹാരിസ് ബീരാൻ എം.പി. വഖഫ്-മദ്റസ വിരുദ്ധ നീക്കത്തിനും വർഗീയ ധ്രുവീകരണത്തിനുമെതിരെ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷനും മദ്റസ മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി നടത്തിയ പ്രക്ഷോഭ പ്രഖ്യാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിൻവാതിലിലൂടെ കോടികള്‍ മൂല്യമുള്ള വഖഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. സമൂഹത്തില്‍ സ്പർധയുണ്ടാക്കാനുള്ള മാന്ത്രിക നിയമമാണിത്. ഒരു വിഭാഗം മതവിശ്വാസികളെ ലക്ഷ്യമിട്ടുള്ളതായതിനാല്‍ ഇത് ഭരണഘടന വിരുദ്ധമാണ്. ഇത് മുസ്‍ലിം വിഷയം മാത്രമല്ല. ചിലർ ഇതിനെ മുസ്‍ലിം വിഷയമാക്കുകയാണ്.

വാമൊഴിയായുള്ള സമർപ്പണം വഖഫാണ്. എന്നാല്‍, പുതിയ നിയമത്തില്‍ പറയുന്നത്; വാമൊഴി പോര, ആധാരം വേണമെന്നാണ്. അങ്ങനെ വരുമ്ബോള്‍ ഉത്തർപ്രദേശിലടക്കമുള്ള കുറേ വർഷങ്ങള്‍ പഴക്കമുള്ള രേഖകളില്ലാത്ത വഖഫ് സ്വത്തുക്കള്‍ മുഴുവൻ സർക്കാറിന്റെ കൈകളിലാകും -അദ്ദേഹം കൂട്ടിച്ചേർത്തു.

സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ട്രഷറർ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ സമരപ്രഖ്യാപനം നിർവഹിച്ചു. നവംബർ 14ന് ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര ഭരണസ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണയും നവംബർ 30ന് രാജ്ഭവൻ മാർച്ചും തുടർന്ന് ആവശ്യമെങ്കില്‍ പാർലമെന്റിലേക്ക് മാർച്ചും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോർഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‍ലിയാർ അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് കണ്‍വീനർ എം.എം. ഹസൻ മുഖ്യാതിഥിയായി. മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എം.കെ. രാഘവൻ എം.പി, ഡോ. എം.കെ. മുനീർ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. നൗഷാദ് അലി, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാർ, പുത്തനഴി മൊയ്തീൻ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി എന്നിവർ സംസാരിച്ചു. യു. മുഹമ്മദ് ഷാഫി ഹാജി സ്വാഗതവും മലയമ്മ അബൂബക്കർ ഫൈസി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!