ഇടതുവശത്തു കൂടി ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം: കല്ലിൽ തട്ടി ബസിനടിയിൽ കുടുങ്ങി; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: വഴയിലയില്‍ കെഎസ്ആര്‍ടിസി ബസിന്റെ അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാരനായ നെയ്യാറ്റിന്‍ക്കര കാരക്കോണം മഞ്ചവിളാകം സ്വദേശി രാജേഷ് (34) ആണ് മരിച്ചത്. വഴയില പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം.
തിരുവനന്തപുരത്തുനിന്ന് നെടുമങ്ങാട്ടേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസിനെ ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസിന്റെ പിന്‍ചക്രത്തിനടിയില്‍ പെടുകയായിരുന്നു. വഴിയരികിലുണ്ടായിരുന്ന കല്ലില്‍ തട്ടി നിയന്ത്രണം വിട്ടാണ് സ്‌കൂട്ടര്‍ മറിഞ്ഞ് രാജേഷ് ബസിനടിയിലേക്കു വീണത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തു.

