Covid_19
യുഎഇയില്‍ 1,153 പേര്‍ക്ക് കൂടി കൊവിഡ്. 634 പേർക്ക് മുക്തി ; മൂന്ന് മരണം

അബുദാബി : യുഎഇയിൽ പുതിയതായി 1,153 പേർക്ക് കൂടി കൊവിഡ് ബാധിച്ചതായി ഞായറാഴ്ച ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു . ചികിത്സയിലായിരുന്ന 634 പേർ രോഗമുക്തരാവുകയും ചെയ്തു . അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്നുപേർകൂടി കൊവിഡ് ബാധിച്ച് മരിച്ചു . 92,147 കൊവിഡ് പരിശോധനകളാണ് യുഎഇയിലുടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് . രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 176,429 ആയി . ഇവരിൽ 159,132 പേരാണ് ഇതിനോടകം രോഗമുക്തരായത് . 592 കൊവിഡ് മരണങ്ങളും രാജ്യത്ത് സംഭവിച്ചു . നിലവിൽ 16,705 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത് . 1.74 കോടി കൊവിഡ് പരിശോധനകൾ ഇതുവരെ നടത്തിയിട്ടുണ്ട്

