വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസ വര്‍ധിക്കും, നിരക്ക് വർധന പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. 4.45 ശതമാനത്തിന്റെ (37 പൈസയുടെ) വര്‍ധനവാണ് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടത്. പുതിയ നിരക്ക് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനവ് ബാധിക്കില്ലെന്നാണ് കെ.എസ്.ഇ.ബി. അറിയിച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 16 പൈസയും 2025-26 വര്‍ഷത്തില്‍ 12 പൈസയും വര്‍ധിപ്പിക്കുമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അറിയിച്ചിരിക്കുന്നത്. എന്നാല്‍, 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്നുമാണ് റിപ്പോര്‍ട്ട്.
യൂണിറ്റിന് വരുത്തിയ വര്‍ധനവിന് പുറമെ, ഫിക്സഡ് ചാര്‍ജും ഉയര്‍ത്തിയിട്ടുണ്ട്. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് രൂപ മുതല്‍ 30 രൂപ വരെയും 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 40 രൂപ മുതല്‍ 50 രൂപ വരെയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ, ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ യൂണിറ്റിന് 10 പൈസ നിരക്കില്‍ സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് റെഗുലേറ്ററി കമ്മീഷന് അംഗീകരിച്ചില്ല.
കൃഷിയാവശ്യത്തിനുള്ള വൈദ്യുതി ഉപയോഗത്തിന് യൂണിറ്റിന് അഞ്ച് പൈസയുടെ വര്‍ധനവും വരുത്തിയിട്ടുണ്ട്. അഞ്ചുലക്ഷം ആളുകളെയാണ് ഈ നിരക്കുവര്‍ധനവ് ബാധിക്കുകയെന്നാണ് വിലയിരുത്തലുകള്‍. ഡിസംബര്‍ അഞ്ചാം തിയതി മുതലാണ് പുതിയ നിരക്കിന് പ്രാബല്യമെന്നും വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
അടുത്ത ഏപ്രില്‍ മുതല്‍ യൂണിറ്റിന് 12 പൈസ കൂടി വര്‍ധിക്കും. ഫലത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ ആകെ വര്‍ധന യൂണിറ്റിന് 28 പൈസയുടേതാകും. വേനല്‍ക്കാലത്ത് പ്രത്യേക താരിഫ് ഈടാക്കാനായി സമ്മര്‍ താരിഫ് വൈദ്യുത ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും റെഗുലേറ്ററി കമ്മീഷന് അംഗീകരിച്ചില്ല. വാണിജ്യ ഉപഭോക്താക്കള്‍ക്ക് എനര്‍ജി ചാര്‍ജില്‍ വര്‍ധനയില്ല
യൂണിറ്റിന് 37 പൈസയുടെ വര്‍ധനയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ പകല്‍ സമയത്തെ വൈദ്യുതി നിരക്കില്‍ 10 ശതമാനം കുറവ് വരുത്തി. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍വകലാശാലകളുടെയും വൈദ്യുതി നിരക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിരക്കിലേക്ക് മാറ്റി..

