KSDLIVENEWS

Real news for everyone

അപ്രതീക്ഷിതമായി ഇന്‍ഡിഗോ വിമാനം റദ്ദാക്കി: സ്വന്തം വിവാഹസല്‍ക്കാരത്തിൽ ഓണ്‍ലൈനായി പങ്കെടുത്ത് നവദമ്പതിമാർ/വീഡിയോ

SHARE THIS ON

ന്യൂഡൽഹി: ബെംഗളൂരു ഇന്‍ഡിഗോ വിമാനം അപ്രതീക്ഷിതമായി സര്‍വീസ് റദ്ദാക്കിയത് ബെംഗളൂരുവിലെ സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍മാരായ നവദമ്പതിമാരുടെ വിവാഹ സല്‍ക്കാരച്ചടങ്ങിനെ പ്രതിസന്ധിയിലാക്കി. യാത്ര മുടങ്ങിയ ദമ്പതിമാര്‍ ഒടുവില്‍ സല്‍ക്കാരത്തിന് ഓണ്‍ലൈനായി പങ്കെടുത്തു.

ഒഡിഷയിലെ ഭുവനേശ്വറിലിരുന്ന് കര്‍ണാടകത്തിലെ ഹുബ്ബള്ളിയിലെ വധൂഗൃഹത്തില്‍നടന്ന സല്‍ക്കാരച്ചടങ്ങില്‍ ഇരുവരും പങ്കെടുത്തു. ചടങ്ങിനെത്തിയ ബന്ധുക്കളെ കണ്ടു. എത്തിച്ചേരാനാകാത്തതിന് ക്ഷമചോദിച്ചു. ആശംസ
ഹുബ്ബള്ളി സ്വദേശി മേധാ ക്ഷീരസാഗറും ഭുവനേശ്വര്‍ സ്വദേശി സംഗംദാസും തമ്മിലുള്ള വിവാഹശേഷം ഹുബ്ബള്ളിയില്‍ ഡിസംബര്‍ മൂന്നിന് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റും ഉറപ്പിച്ചിരുന്നു. ഡിസംബര്‍ മൂന്നിന് പുലര്‍ച്ചെ വിമാനം റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു. അപ്പോഴേക്കും സല്‍ക്കാരച്ചടങ്ങിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. ഇതോടെ, തങ്ങള്‍ക്ക് എത്താനായില്ലെങ്കിലും ചടങ്ങ് മുടക്കേണ്ടെന്ന് ഇരുവരും തീരുമാനമെടുത്തു.

ഡിജിസിഎ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്ന ഇൻഡിഗോ കമ്പനിയുടെ നൂറുകണക്കിന് സർവീസുകളാണ് കഴിഞ്ഞ മൂന്നുദിവസത്തിനിടെ റദ്ദാക്കിയത്. മൂന്നുദിവസത്തിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ്‌, ഹൈദരാബാദ്‌ എന്നിവിടങ്ങളിൽനിന്നുള്ള 550-ഓളം സർവീസുകളാണ്‌ റദ്ദാക്കിയത്‌. രാജ്യമെമ്പാടുമുള്ള വിമാനയാത്രക്കാരെ ഇത് രൂക്ഷമായി ബാധിച്ചു.

സ്ഥിതി വഷളായതോടെ പൈലറ്റുമാരുടെ വിശ്രമം ഉറപ്പാക്കാൻ നടപ്പാക്കിയ പുതിയ ഡ്യൂട്ടി ചട്ടത്തിൽ ഇൻഡിഗോയ്ക്ക്‌ കേന്ദ്രസർക്കാർ താത്‌കാലിക ഇളവ്‌ അനുവദിച്ചു. ചട്ടത്തിലെ ഇളവുകളടക്കം സർക്കാർ സ്വീകരിക്കുന്ന നടപടികളെല്ലാം എത്രയുംവേഗം വിമാനസർവീസുകൾ സാധാരണനിലയിലാക്കാൻ ലക്ഷ്യമിട്ടാണെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു.

സർവീസുകൾ എത്രയും വേഗം സാധാരണ നിലയിലേക്കെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായി കമ്പനി സിഇഒ പീറ്റർ എൽബേഴ്‌സ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!