സൗദിയിൽ 118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 7 മരണം ; 144 പേർക്ക് രോഗമുക്തി..

റിയാദ് : സൗദി അറേബ്യയില്‍ 118 കൊറോണ വൈറസ് കേസുകളും, 7 മരണങ്ങളും, 144 രോഗമുക്തിയും പുതുതായി സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 363377ഉം, രോഗമുക്തി 354899 ഉം, മരണം 6272 ഉം കടന്നു. 2206 സജീവ കേസുകള്‍ ഉള്ളതില്‍ 351 എണ്ണം ഗുരുതരമായ കേസുകള്‍ ആണെന്നും മന്ത്രാലയം അറിയിച്ചു.

