KSDLIVENEWS

Real news for everyone

കാസര്‍കോട് ജില്ല വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്

SHARE THIS ON

സംസ്ഥാനത്തു കോവിഡ് വ്യാപനത്തെ തുടര്‍ന്നു കാസര്ഗോഡി ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം പൊതുചടങ്ങുകളില്‍ തുറന്ന സ്ഥലത്തു പരമാവധി 150 പേര്‍ക്കും ആവശ്യമായ വായു സഞ്ചാരം ഉറപ്പു വരുത്തിയ ഹാളുകള്‍, മുറികള്‍ തുടങ്ങിയവയില്‍ 75 പേര്‍ക്കും മാത്രം പങ്കെടുക്കാ‍ന്‍ അനുമതി നല്‍കാന്‍ കോവിഡ് കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് യോഗത്തിനു അധ്യക്ഷത വഹിച്ചു.

നിലവിലെ സാഹചര്യത്തില്‍ രോഗവ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ വെല്ലുവിളികളില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ആര്‍.രാജന്‍ പറഞ്ഞു. ജില്ലയില്‍ നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറവാണ്. പ്രതിദിനം അന്‍പതില്‍ കുറവ് കേസുകളാണു ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവിധ ആശുപത്രികളില്‍ കോവിഡ് ബാധിതര്‍ക്കായി ഒരുക്കിയിട്ടുള്ള 220 ബെഡുകളില്‍ 11 ശതമാനത്തില്‍ മാത്രമാണ് കോവിഡ് ബാധിതരുള്ളതെന്നു ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!