KSDLIVENEWS

Real news for everyone

യുഎഇയില്‍ 2627 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 930 പേർ രോഗ മുക്തരായി

SHARE THIS ON

അബുദാബി: യുഎഇയില്‍ ഇന്ന് 2,627 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ – പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 930 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും (No covid deaths) റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3,84,622 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,80,211 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,51,086 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,170 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 26,955 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!