KSDLIVENEWS

Real news for everyone

സുപ്രീംകോടതി ജഡ്ജിയുടെ ഇടപെടൽ ; ഹാസ്യ അവതാരകൻ മുനവർ ഫറൂഖി ജയിൽ മോചിതനായി

SHARE THIS ON

ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായെയും അവഹേളിച്ചുവെന്ന്​ ആരോപിച്ച്‌​ അറസ്റ്റ്​ ചെയ്യപ്പെട്ട സ്റ്റാന്‍ഡ്​ അപ്​ കൊമേഡിയന്‍ മുനവര്‍ ഫാറൂഖി ജയില്‍ മോചിതനായി. ശനിയാഴ്ച രാത്രി 11 മണിയോടെ​ മധ്യപ്രദേശ്​ ഇന്ദോര്‍ ജയിലില്‍ നിന്ന്​ അദ്ദേഹം മോചിതനായി.

സുപ്രീം കോടതി വെള്ളിയാഴ്ച​ മുനവര്‍ ഫാറൂഖിക്ക്​ ജാമ്യം അനുവദിച്ചിരുന്നു​. എന്നാല്‍ മുനവറിന്റെ ജയില്‍ മോചനം വൈകിപ്പിക്കാനും ശ്രമം നടന്നു. ഉത്തരവിന്‍റെ പകര്‍പ്പ്​ ലഭിച്ചില്ലെന്ന്​ കാട്ടി മധ്യപ്രദേശ്​ പൊലീസ്​ മോചനം വൈകിപ്പിക്കുകയായിരുന്നു. ഇതോടെ സപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്​ജി ഇന്ദോറിലെ ചീഫ്​ മെട്രോപൊളിറ്റര്‍ മജിസ്​ട്രേറ്റിനെ ടെലിഫോണില്‍ ബന്ധപ്പെട്ട ഇടപെടല്‍ നടത്തിയതോടെയാണ് മുനവര്‍ ജയില്‍ മോചിതനായത്. ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ജയില്‍ മോചിതനായ ശേഷം മുനവര്‍ ഫാറൂഖി പ്രതികരിച്ചു. മധ്യപ്രദേശ്​ ഹൈകോടതി നേരത്തേ മുനവറിന്​ ജാമ്യം നിഷേധിച്ചിരുന്നു. മുനവര്‍ ഫാറൂഖിക്കെതിരെ തെളിവുകള്‍ നിരത്താനോ കേസ്​ ഡയറി ഹാജരാക്കാനോ പൊലീസിന്​ കഴിയാതെയിരുന്നിട്ടും ജാമ്യം നിഷേധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!