KSDLIVENEWS

Real news for everyone

ഭൂചലനം: തുര്‍ക്കിയ്ക്കും സിറിയയ്ക്കും സഹായവുമായി യുഎഇ

SHARE THIS ON

അബുദാബി: തുര്‍ക്കിയ്ക്ക് സഹായഹസ്തവുമായി യുഎഇ. ഭൂകമ്ബത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാനായി ഫീല്‍ഡ് ഹോസ്പിറ്റല്‍ സ്ഥാപിക്കാനും രക്ഷാപ്രവര്‍ത്തനത്തിനായി സെര്‍ച്ച്‌ ആന്‍ഡ് റെസ്‌ക്യൂ ടീമിനെ അയക്കാനും യുഎഇ തീരുമാനിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശിച്ചു. സിറിയയില്‍ ഭൂകമ്ബത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര ദുരിതാശ്വാസ വിതരണവും അടിയന്തര സഹായവും നല്‍കാന്‍ സെര്‍ച്ച്‌ ആന്‍ഡ് റെസ്‌ക്യൂ ടീമിനെ അയക്കാനും ശൈഖ് മുഹമ്മദ് നിര്‍ദ്ദേശം നല്‍കി. തുര്‍ക്കി പ്രസിഡന്റുമായും സിറിയന്‍ പ്രസിഡന്റുമായും കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സിറിയയിലും തുര്‍ക്കിയിലും ഭൂചലനം ഉണ്ടായ സാഹചര്യത്തിലാണ് യുഎഇ പ്രസിഡന്റ് ഇരുവരോടും ഫോണില്‍ സംസാരിച്ചത്. ഇരുരാജ്യങ്ങള്‍ക്കും അദ്ദേഹം യുഎഇയുടെ പിന്തുണ വാഗ്ദാനം ചെയ്തു. ഭൂചലനത്തില്‍ മരണപ്പെട്ടവര്‍ക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തുര്‍ക്കിയ്ക്കും, സിറിയയ്ക്കും യുഎഇ പ്രസിഡന്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രാജ്യങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. TagsGULFinternationalTurkeynewshelplatest newsearthquakeUAE shortlink

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!