KSDLIVENEWS

Real news for everyone

കാസർകോട് ഗവ.മെഡിക്കൽ കോളജിന് ബജറ്റിൽ തുകയില്ല; തുടങ്ങിയ നഴ്സിങ് കോളജ് വീണ്ടും തുടങ്ങുമെന്ന് പ്രഖ്യാപനം

SHARE THIS ON

കാസർകോട് ∙ നിർമാണ പ്രവൃത്തികൾ വർഷങ്ങളായി ഇഴഞ്ഞു നീങ്ങുന്ന ഉക്കിനടുക്കയിലെ കാസർകോട് ഗവ.മെഡിക്കൽ കോളജിന് ഒരു തുക പോലും വകയിരുത്താതെ സംസ്ഥാന ബജറ്റ്. കാസർകോട് അടക്കം 5 ജില്ലയിൽ ഒരു സർക്കാർ നഴ്‌സിങ്‌ കോളേജ്‌ അനുവദിക്കുമെന്നു ബജറ്റിൽ പ്രഖ്യാപനമുണ്ടെങ്കിലും കാസർകോട്ടെ നഴ്സിങ് കോളജ് മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിൽ നേരത്തേ തന്നെ പ്രവർത്തനമാരംഭിച്ചതാണ്. ബജറ്റിൽ കാസർകോട് മെഡിക്കൽ കോളജിനു തുക അനുവദിക്കുമെന്നായിരുന്നു ജില്ലയുടെ പ്രതീക്ഷ. പക്ഷേ പാലക്കാട് മെഡിക്കൽ കോളജിന് 50 കോടി നീക്കിവച്ചപ്പോൾ കാസർകോടിനെ തഴഞ്ഞു. 2021 ഓഗസ്റ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് കാസർകോട് മെഡിക്കൽ കോളജിനു നേരത്തേ 160 കോടിയുടെ ഭരണാനുമതി നൽകിയത്. എന്നാൽ ഇതിൽ 32 കോടി രൂപ മാത്രമാണു സാമ്പത്തികാനുമതി ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!