KSDLIVENEWS

Real news for everyone

പുതു തലമുറയ്ക്ക് അറിവും ആത്മ ധൈര്യവും പകരുന്ന മയ്യിത്ത് പരിപാലന ക്ലാസൊരുക്കി പെരിയടുക്കയിലെ യുവ കൂട്ടായ്മ

SHARE THIS ON

കാസർകോട്: വിശ്വാസികൾ തമ്മിലുള്ള അതിപ്രധാനമായ പല ബാധ്യതകളും അന്യമായിക്കൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് അറിവും ആത്മ ധൈര്യവും പകർന്ന് മയ്യിത്ത് പരിപാലന പ്രാക്ടിക്കൽ ക്ലാസൊരുക്കി ചൗക്കി പെരിയടുക്കയിലെ യുവ കൂട്ടായ്മ.

ഇബ്നു അബ്ബാസ് ജുമാമസ്ജിദ് മഹല്ല് നിവാസികളായ നാൽപതോളം യുവക്കളാണ് മാതൃകാപരമായ ഈ പ്രവർത്തനത്തിന് മുന്നോട്ടു വന്നത്

മയ്യിത്ത് പരിപാലന മുറകൾ പരിശീലിപ്പിച്ച് ഒരു ടീമിനെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാക്ടിക്കൽ ക്ലാസ് സംഘടിപ്പിക്കുന്നത്.

സി.എം മടവൂർ സ്മാരക സുന്നി മദ്രസയിൽ നടന്ന പ്രഥമ സംഗമത്തിൽ ജമാഅത്ത് പ്രസിഡന്റ് എസ്.എ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷം വഹിച്ചു.

കേരള മുസ്ലിം ജമാഅത്ത് സർക്കിൾ ജനറൽ സെക്രട്ടറി സയ്യിദ് എസ്.കെ കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു
അൽ ഹുസ്ന ഷീ അക്കാദമി ഡയറക്ടർ മുനീർ സഅദി അൽ അർഷദി നെല്ലിക്കുന്ന് വിഷയാവതരണം നടത്തി.
മുസ്തഫ ഹനീഫി സ്വാഗതവും അസ്‌ഹറുദ്ധീൻ പെരിയടുക്കം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!