KSDLIVENEWS

Real news for everyone

എല്ലാത്തിനുമുള്ള ഉത്തരം കാലം നൽകും: അധികാര കൈമാറ്റത്തെ കുറിച്ച് ഡി.കെ. ശിവകുമാർ

SHARE THIS ON

മംഗളൂരു: പാർട്ടി പറയുന്നതെന്തും അനുസരിക്കുമെന്ന് മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളോടും നേതൃത്വത്തെ ചൊല്ലിയുള്ള തർക്കങ്ങളെക്കുറിച്ചുള്ള സംഭവവികാസങ്ങളോടും പ്രതികരിച്ച് കർണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. മുഖ്യമന്ത്രിയാകണമെന്ന പൊതുജനങ്ങളുടെ അഭിലാഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ പാർട്ടി പറയുന്നതെന്തും നമ്മൾ കേൾക്കണമെന്ന് മംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ശിവകുമാർ പറഞ്ഞു. സംസ്ഥാന ബജറ്റിനുശേഷം അധികാര കൈമാറ്റം നടക്കുമോ എന്ന ചോദ്യത്തിന് എല്ലാത്തിനുമുള്ള ഉത്തരം കാലം നൽകും എന്നായിരുന്നു മറുപടി.

ആഭ്യന്തരമന്ത്രി ജി. പരമേശ്വരയെ  മുഖ്യമന്ത്രിയാക്കണമെന്ന ദളിത് സംഘടനകളുടെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “പിന്തുണയ്ക്കുന്നവർക്ക് അവരുടെതായ അഭിലാഷങ്ങളുണ്ടാകും, അത നിരസിക്കാനാകില്ല, അതിൽ തെറ്റില്ല.”

കർണാടകയിൽ നേതൃത്വം സംബന്ധിച്ച തർക്കം വീണ്ടും ഉയർന്നുവന്നിരിക്കുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും കോൺഗ്രസ് എം.എൽ.സിയുമായ യതീന്ദ്ര സിദ്ധരാമയ്യ, നേതൃത്വമാറ്റത്തിനായുള്ള ആവശ്യങ്ങൾ കോൺഗ്രസ് കേന്ദ്ര നേതൃത്വം അംഗീകരിച്ചിട്ടില്ലെന്നും തന്റെ പിതാവ് അഞ്ച് വർഷം മുഖ്യമന്ത്രിയായി തുടരുമെന്നും അവകാശപ്പെട്ടു. “മുഖ്യമന്ത്രിയുടെ മകനാണ് ഞങ്ങളുടെ ഹൈക്കമാൻഡ്, അദ്ദേഹം പറയുന്നത് ഞാൻ അനുസരിക്കും.”യതീന്ദ്രയുടെ പരാമർശങ്ങളോട് ശിവകുമാർ വെള്ളിയാഴ്ച പരിഹാസരൂപേണ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!