ഫ്രീയായി ഐഫോൺ കൊടുത്ത് ഇൻഫ്ലുവൻസർ യൂനസ് സാറൂ: മൂന്ന് ഫോൺ വരെ കൈയിട്ട് വാരി ജനം

ഒരു പെട്ടി നിറയെ ഐഫോൺ, ഒറ്റ പൈസ കൊടുക്കാതെ ഫ്രീയായി എടുക്കാം, അപ്രതീക്ഷിത ചലഞ്ചുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. വന്നവർക്കെല്ലാം പുതുപുത്തൻ ഐഫോൺ സമ്മാനമായി നൽകിയിരിക്കുകയാണ് ജർമ്മൻ ഇൻഫ്ലുവൻസറായ യൂനസ് സാറൂ. ദുബൈയിലെ പൊതുസ്ഥലത്ത് വെച്ചാണ് ഇദ്ദേഹം ഐഫോൺ വിതരണം നടത്തിയത്.
നിരവധി പേർ ഫോൺ വാങ്ങുന്നതും കാണാം. ആദ്യം ഓരോരുത്തരായി ക്ഷമയോടെ നിന്ന് ഐഫോൺ വാങ്ങുന്നുണ്ടെങ്കിലും അവസാനം തീർന്നുപോകുമെന്ന നിലയിലെത്തിയപ്പോൾ വൻ ആൾക്കൂട്ടം യൂനസിന് ചുറ്റും കൂടുന്നതായും വീഡിയോയിൽ കാണാം. ബോക്സിലുള്ള അവസാന ഐഫോണും സ്വന്തമാക്കിയാണ് ആൾക്കൂട്ടം പിരിഞ്ഞത്.
ഇൻസ്റ്റാഗ്രാമിൽ 2.54 കോടിയിലേറെ ഫോളോവേഴ്സുള്ളയാളാണ് യൂനസ് സാറൂ. തന്റെ ഫോളോവേഴ്സിന് ഇതിനുമുമ്പും യൂനസ് ഐഫോണുകൾ വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തവണ ഫോളോവേഴ്സിനല്ല അവിടെക്കൂടിയ എല്ലാവർക്കും അദ്ദേഹം ഐഫോണുകൾ നൽകി.

