കെ എം അബ്ബാസിനെ ആദരിച്ചു

ദുബൈ: യു.എ.ഇയിൽ മാധ്യമപ്രവർത്തനത്തിലും എഴുത്തിലും 30 വർഷം പിന്നിട്ട കെ എം അബ്ബാസിനെ അറബ് പ്രമുഖർ ആദരിച്ചു. റിട്ടയേഡ് പോലീസ് മേജർ ഉമർ അൽ മർസൂഖി പ്രശംസാപത്രം നൽകുകയും ഷാൾ അണിയിക്കുകയും ചെയ്തു. അഭിമാനകരമായ നേട്ടമാണ് കെ എം അബ്ബാസിൻ്റേതെന്ന് മർസൂഖി പറഞ്ഞു. അശ്റഫ് കർളെ, ഇഖ്ബാൽ ഹത്ബൂർ, ശാഹുൽ തങ്ങൾ, അലി ശഹാമ പങ്കെടുത്തു. കാസർകോട് ആരിക്കാടി സ്വദേശിയാണ് അബ്ബാസ്

