KSDLIVENEWS

Real news for everyone

കോവിഡ് ബാധിതരുടെ എണ്ണം രണ്ട് മാസത്തെ ഉയർന്ന നിരക്കിൽ‌‌; ആശങ്ക

SHARE THIS ON

രണ്ടു മാസത്തിനിടെ ആദ്യമായി കോവിഡ് ബാധിതരുടെ എണ്ണം 3500 കടന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കോർ കമ്മിറ്റി ഇന്ന് സ്ഥിതി വിലയിരുത്തും. വാക്സിനേഷന്റെ വേഗവും പരിശോധനകളുടെ എണ്ണവും വർധിപ്പിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഈ ദൃശ്യങ്ങളിലേപ്പോലെ തിരഞ്ഞെടുപ്പ് കാലത്ത് കോവിഡിനെ മറന്നതിന് വൈറസ് തിരിച്ചോർമിപ്പിച്ചു തുടങ്ങി. ഇന്നലെ രോഗബാധിതരുടെ എണ്ണം 3502 . 100 പേരെ പരിശോധിക്കുമ്പോൾ ആറു പേർക്ക് രോഗം കണ്ടെത്തുന്നു. ചില ജില്ലകളിൽ 10 നു മുകളിലാണ് ടിആർപി. ഇതര സംസ്ഥാനങ്ങളിൽ അതിവേഗത്തിൽ കോവിഡ് വ്യാപിക്കുന്നതിനാൽ അതീവ ജാഗ്രത വേണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതര സംസ്ഥാനങ്ങളിൽ ബെഡുകൾ കിട്ടാനില്ലാത്തത് ജാഗ്രതയോടെ കാണണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മൂന്നരക്കോടി ജനസംഖ്യയില്‍  അഞ്ചു ലക്ഷത്തിൽ താഴെ പേർ മാത്രമാണ് രണ്ടു ഡോസ് കുത്തിവയ്പെടുത്തിട്ടുള്ളത്. 38 ലക്ഷം പേർക്ക് കോവി ഡ് വന്നു പോയെന്നാണ് കണക്കുകൾ. അതായത് 80 ശതമാനത്തിലേറെ പേർ ഇനിയും രോഗബാധിരായേക്കാമെന്നത് ആശങ്ക കൂട്ടുന്നു. ഇന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് വിവിധ ജില്ലകളിലെ കലക്ടർമാരും ഡി എം ഒമാരും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!