KSDLIVENEWS

Real news for everyone

ആലപ്പുഴയില്‍ ഗുരുതരാവസ്ഥയിലുളള കോവിഡ് രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് കോണ്ടു പോയത് ബൈക്കില്‍

SHARE THIS ON

ആലപ്പുഴ: ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഇരു ചക്രവാഹനത്തില്‍ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ആലപ്പുഴ പുന്നപ്രയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ബൈക്കില്‍ കൊണ്ടുപോയത്. ഈ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ ഓക്‌സിജന്‍ സൗകര്യമില്ലായിരുന്നു. രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ബൈക്കില്‍ കൊണ്ട് പോവുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ ഡോക്‌ടര്‍മാരാരും ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!