പ്രകൃതിയോട് സഹവസിച്ചു ‘ചങ്ങാത്തം’ കോട്ടക്കുന്ന് അൽ മദ്റസത്തുസ്സുന്നിയ്യയിലെ സഹവാസ ക്യാമ്പ് ഓർമ്മകളിലാക്കി

മൊഗ്രാൽ പുത്തൂർ: കോട്ടക്കുന്ന് അൽ മദ്റസത്തുസ്സുന്നിയ്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ചങ്ങാത്തം’ സഹവാസ ക്യാമ്പ് പ്രകൃതിയുടെ ചെറുപെയ്യും പൂമ്പാറ്റകളുടെയും ഇടയിൽ ഭാവനകൾക്കു പറക്കാൻ അവസരമായി. വിദ്യാർത്ഥികൾക്ക് പഠനത്തിനും വിനോദത്തിനുമുള്ള മികച്ച സംയോജനമായി മാറിയ ക്യാമ്പ് രാവിലെ 9 ന് ഹർക്ക് വില്ലയിൽ ആരംഭിച് രാത്രി 9 മണിക്ക് സമാപിച്ചു.
ക്യാമ്പിൽ ഇസ്‌ലാമിക ക്ലാസുകൾ, നൈതിക പാഠങ്ങൾ, പ്രശ്‌നപരിഹാര സെഷനുകൾ, വായനാശീലം വളർത്തുന്ന പരിപാടികൾ, കളികൾ, ഗ്രൂപ്പ് ചർച്ചകൾ എന്നിവയിലൂടെ കുട്ടികൾക്ക് വ്യത്യസ്ത അനുഭവങ്ങൾ ലഭിച്ചു. ശിഷ്യരുടെയും അധ്യാപകരുടെയും ഇടയിൽ സഹകരണം, സ്നേഹം, ആത്മീയത എന്നീ മൂല്യങ്ങൾ ശക്തിപ്പെടുത്താൻ ക്യാമ്പ് സഹായിച്ചു.
മർകസുൽ മൈമൻ ജനറൽ സെക്രെട്ടറി സഈദ് സഅദി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു.വിവിധ സെക്ഷനുകൾക്ക് കാസറഗോഡ് വനിതാ പോലീസ് എസ്.ഐ അജിത,ലത്തീഫ് മാസ്റ്റർ തിരുത്തി,അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്,ട്രൈനെർ ഫിറാസ് അബ്ദുൽ റഹ്മാൻ ഇഹ്സാനി,അബ്ദുൽ സലാം സഅദി തുടങ്ങിയവർ നേതൃത്വം നൽകി.എസ്.ബി.എസ് പ്രസിഡന്റ് അഫ്താബ് അമീർ അധ്യക്ഷത വഹിച്ചു.സെക്രെട്ടറി അദ്നാൻ അഷ്‌റഫ് സ്വാഗതം പറഞ്ഞു.സമാപന ചടങ്ങിൽ മർകസുൽ മൈമൻ മുദരിസ് സയ്യിദ് ബദറുദ്ദീൻ അൽ ഹികമി നസീഹത്തിനും സമാപന പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി.

