KSDLIVENEWS

Real news for everyone

കൊവാക്‌സിനേക്കാള്‍ ആന്റിബോഡി കൂടുതല്‍ കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍: പഠനം

SHARE THIS ON

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിനേക്കാൾ കോവിഡിനെതിരായ ആന്റിബോഡി കൂടുതലുള്ളത് കോവിഷീൽഡ് സ്വീകരിച്ചവരിലെന്ന് പഠനം

കൊറോണ വൈറസ് വാക്സിൻ-ഇൻഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് ഈ റിപ്പോർട്ട്.

രണ്ട് വാക്സിനും രണ്ട് ഡോസ് വീതം സ്വീകരിച്ച ആരോഗ്യപ്രവർത്തകരിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.

കോവിഡ് ബാധിച്ചിട്ടില്ലാത്ത ആരോഗ്യ പ്രവർത്തകരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.

കോവിഷീൽഡ് സ്വീകരിച്ചവരിൽ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കോവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണെന്നും പഠനം പറയുന്നു.

പഠനം പൂർണമായും അവലോകനം ചെയ്യാത്തതിനാൽ ക്ലിനിക്കൽ പ്രാക്ടീസിനായി ഈ പഠനം ഉപയോഗിരുതെന്നും കോവാറ്റ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!