KSDLIVENEWS

Real news for everyone

പ്രധാനമന്ത്രി വൈകുന്നേരം അഞ്ചിന് രാജ്യത്തെ അഭിസംബോധന ചെയ്യും; നിര്‍ണായക പ്രഖ്യാപനം ,ഉണ്ടായേക്കാം

SHARE THIS ON

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് സാമ്ബത്തിക പാക്കേജുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വാക‌്സി‌നേഷന്‍ സംബന്ധിച്ച പരാമര്‍ശങ്ങളും അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകും. കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രാജ്യം അണ്‍ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അദ്ദേഹം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!