KSDLIVENEWS

Real news for everyone

ബി.ജെ.പി മെമ്പറുടെ
പ്രകൃതിക്ഷോഭ ഫണ്ട് തട്ടിപ്പ് ; ഡി.വൈ.എഫ്.ഐ പ്രക്ഷോഭത്തിൽ പ്രതിഷേധമിരമ്പി

SHARE THIS ON

മൊഗ്രാൽ പുത്തൂർ :

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രമീള മജൽ പ്രകൃതി ക്ഷോഭ ഫണ്ട് അഴിമതി നടത്തിയതിനെതിരെ ഡി.വൈ.എഫ്.ഐ മൊഗ്രാൽ പുത്തൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ പ്രതിഷേധമിരമ്പി.

തങ്ങൾക്ക് ലഭിച്ച ഫണ്ടിൽ നിന്നും 25000 രൂപ വാർഡ് മെമ്പർ കൈക്കലാക്കി എന്ന് തട്ടിപ്പിനിരയായ കുടുംബം തന്നെ വ്യക്തമായ തെളിവുകൾ സഹിതം പറഞ്ഞ സ്ഥിതിക്ക് പ്രമീള മജൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനവും, വാർഡ് മെമ്പർ സ്ഥാനവും രാജിവെക്കാൻ തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനത്ത് നിന്നും അവരെ പുറത്താക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

ജില്ലാ ജോയിന്റ് സെക്രട്ടറി പി.ശിവപ്രസാദ് പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു.

മേഖല കമ്മറ്റി അംഗങ്ങളായ അഫ്രീദ് പുത്തൂർ, അഫീദ് കടവത്ത്,അജീർ എരിയാൽ,അസ്ഹർ കടവത്ത്, സിദ്ദിഖ് കമ്പാർ,ജുനൈദ്, നാസർ, അൻച്ചുകടവത്ത്, അദ്ദാർ, അസ്റീദ് എ. കെ കമ്പാർ,ജാഷിദ് പെരിയടുക്ക തുടങ്ങിയവർ സംബന്ധിച്ചു.

ഹാരിസ് കോട്ടക്കുന്ന് അധ്യക്ഷത വഹിച്ച ധർണയിൽ DYFI മേഖല സെക്രട്ടറി സഫീർ കുന്നിൽ സ്വാഗതവും സിറാജ് കെ.കെ.പുറം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!