KSDLIVENEWS

Real news for everyone

കെ സുരേന്ദ്രനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം: NYL കാസർകോട് ജില്ലാ കമ്മിറ്റി

SHARE THIS ON

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസിൻ്റെ ക്ലോസെറ്റിൽ പോലും കള്ളക്കടത്ത് സ്വർണവും പണവും അന്വേഷിച്ച് നടന്ന ഇ.ഡി.യും സി.ബി.ഐ.യും സുരേന്ദ്രൻ്റെ കാര്യത്തിൽ മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഹെലികോപ്ടറിൽ സഞ്ചരിച്ച് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ കോടികളുടെ കള്ളപ്പണം ഒഴുക്കിയ ബി.ജെ.പി. നേതാവ് കെ.സുരേന്ദ്രനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നാഷണൽ യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ കമ്മിറ്റി കാസറഗോഡ് പുതിയ ബസ് സ്റ്റാൻ്റ് സർക്കിളിൽ പ്രതിഷേധ മതിൽ സംഘടിപ്പിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് അൻവർ മാങ്ങാടൻ അധ്യക്ഷത വഹിച്ചു. എൻ.വൈ.എൽ. സംസ്ഥാന ട്രഷറർ റഹീം ബെണ്ടിച്ചാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ റാഷിദ് ബേക്കൽ, മുസമ്മിൽ കോട്ടപ്പുറം, ജില്ലാ സെക്രട്ടറിമാരായ സിദ്ദീഖ് ചെങ്കള, അബൂബക്കർ പൂച്ചക്കാട്, ഇ.എൽ.നാസർ കൂളിയങ്കാൽ എന്നിവർ പങ്കെടുത്തു.
എൻ.വൈ.എൽ. ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് പി.എച്ച്. സ്വാഗതവും ജില്ലാ ട്രഷറർ സിദ്ദീഖ് ചേരങ്കൈ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!