KSDLIVENEWS

Real news for everyone

ജാഫറിന്റെ ദുരൂഹ മരണവും സാമ്പത്തിക ഇടപാടുകളും സമഗ്രമായി അന്വേഷിക്കണം.
ജനകീയ നീതി വേദി.

SHARE THIS ON

മേൽപറമ്പ: 2021 മെയ് 10ന് ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത മുഹമ്മദ് ജാഫർ (27)എന്ന യുവാവിന്റെ മരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജില്ലാ ജനകീയ നീതി വേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയിലെ പല ഭാഗത്ത് നിന്നും കോടിക്കണക്കിന് രൂപ ബിസിനസ്സ് ആവശ്യാർത്ഥമെന്ന് പറഞ്ഞ് വാങ്ങുകയും ലക്ഷം രൂപക്ക് മാസത്തിന് പതിനയ്യായിരം മുതൽ ഇരുപതിനായിരം രൂപ വരെ മുതൽ മുടക്കിയവർക്ക് പലിശ നൽകുകയും, കൃത്യമായി പലിശ നൽകാൻ കഴിയാത്ത അവസ്ഥ സംജാതമാകുകയും, പണം മുടക്കിയവർ വീട്ടിൽ വന്ന് കഴപ്പമുണ്ടാക്കാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് ജാഫറിന് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് കുടുംബാംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
യാതൊരു വിധ തത്വദീക്ഷയുമില്ലാതെ പലിശ കൊതിയന്മാരായ ചിലരുടെ പ്രലോഭനങ്ങളാണ് യുവാക്കൾ ഇത്തരം കടക്കെണിയിൽ കുടുങ്ങാൻ കാരണമെന്നും, ലക്ഷകണക്കിന് രൂപ യാതൊരു വിധ പ്രമാണങ്ങളുമില്ലാതെ നൽകുകയും, യുവാവിന്റെ മരണത്തിന് ശേഷം വീട്ടിൽ വന്ന് സഹോദരിയെയും, സഹോദരി ഭർത്താവിനെയും, കുട്ടികളെയും ഭീഷണിപ്പെടുത്തുന്നവർക്കുമെതിരെ ശക്തമായ നിയമ നടപടി കൈകൊള്ളണമെന്നും, കൊള്ളലാഭം പ്രതീക്ഷിച്ച് പണം നിക്ഷേപിക്കുന്നവരുടെ സാമ്പത്തിക ശ്രോതസ്സ് കൂടി അന്വേഷണത്തിന് വിധേയമാക്കണമെന്ന് മുഖ്യമന്ത്രിക്കും, ഡി ജി പി ക്കും, ജനകീയ നീതി വേദി പ്രസിഡണ്ട് സൈഫുദ്ദീൻ കെ മക്കോട്നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!