KSDLIVENEWS

Real news for everyone

കേരള കേന്ദ്ര സർവകലാശാലയിൽ ഹോസ്റ്റലുകളുടെ ഉദ്ഘാടനം 9ന്

SHARE THIS ON

പെരിയ : കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികൾക്കായി രണ്ടു ഹോസ്റ്റലുകൾ കൂടി തുറക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 41.39 കോടി രൂപ ചെലവിൽ നിർമിച്ച ഹോസ്റ്റലുകളുടെ ഉദ്ഘാടനം 9ന് 10.30ന് കേന്ദ്രമന്ത്രി ജോൺ ബർല നിർവഹിക്കും. വൈസ് ചാൻസലർ പ്രഫ. എച്ച്.വെങ്കടേശ്വർലു അധ്യക്ഷത വഹിക്കും.

അമരാവതി, മധുവാഹിനി എന്നീ പേരുകളിലുള്ള ഹോസ്റ്റലുകൾക്ക് 5 നിലകളാണുള്ളത്. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് നൽകിയ 19.13 കോടി ചെലവിലാണു പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമിച്ചത്. ഇവിടെ 200 വിദ്യാർഥികൾക്കു താമസിക്കാം. 22.26 കോടി രൂപ ചെലവിൽ നിർമിച്ച ആൺകുട്ടികളുടെ ഹോസ്റ്റലിൽ 300 പേർക്കു താമസിക്കാം. കേന്ദ്ര ന്യൂനപക്ഷ, സാമൂഹ്യ നീതി വകുപ്പുകളാണ് പണം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!