KSDLIVENEWS

Real news for everyone

വെള്ളിയാഴ്ച ഒഴികെയുള്ള ദിനങ്ങളിൽ ഹൈസ്‌കൂൾ വിഭാഗത്തിന് അധിക പ്രവൃത്തി സമയം: സബ്ജക്റ്റ് മിനിമം നടപ്പിലാക്കും

SHARE THIS ON

തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങൾ വഴി തന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിദ്യാർഥികൾ വെള്ളിയാഴ്ചകളിൽ മതപരമായ ചടങ്ങുകൾക്കായി സ്‌കൂളിനു പുറത്തു പോകുന്നത് കർശനമായി നിരോധിക്കും എന്ന പേരിലാണ് സമൂഹമാധ്യമ പോസ്റ്റ് വന്നിരിക്കുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചെന്നും മന്ത്രി അറിയിച്ചു.


പഠനനിലവാരം ഉയർത്താൻ സബ്ജക്റ്റ് മിനിമം

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം കൂടുതൽ ഉയർത്തുക എന്ന ലക്ഷ്യത്തോടെ 2024–25 അധ്യയന വർഷം മുതൽ എട്ടാം ക്ലാസിലും തുടർന്ന് 5 മുതൽ 9 വരെയുള്ള ക്ലാസുകളിലും സബ്ജക്റ്റ് മിനിമം നടപ്പിലാക്കിയിട്ടുണ്ട്. പഠനലക്ഷ്യങ്ങൾ കൈവരിക്കാത്ത കുട്ടികളെ അടുത്ത ക്ലാസിലേക്കു പ്രവേശിപ്പിക്കുന്നത് അവരെ പിന്നോട്ടടിപ്പിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെയുള്ള കുട്ടികൾക്ക് ആവശ്യമായ പഠനപിന്തുണ നൽകി, ബ്രിഡ്ജ് കോഴ്‌സുകളിലൂടെയും പുനഃപരീക്ഷകളിലൂടെയും അവരെ മുന്നോട്ട് കൊണ്ടുവരും.

അധിക പ്രവൃത്തി സമയം

2025–26 അധ്യയന വർഷം എൽപി വിഭാഗത്തിന് 198 പ്രവൃത്തിദിനങ്ങളും യുപി വിഭാഗത്തിന് 2 അധിക ശനിയാഴ്ചകൾ ഉൾപ്പെടെ 200 പ്രവൃത്തിദിനങ്ങളും (ആയിരം ബോധന മണിക്കൂർ) ഉണ്ടാകും. ഹൈസ്‌കൂൾ വിഭാഗത്തിന് 6 അധിക ശനിയാഴ്ചകളും ചേർത്ത് 204 പ്രവൃത്തി ദിനം ഉണ്ടാകും. ഹൈസ്കൂൾ വിഭാഗത്തിന് 220 പ്രവൃത്തിദിനം (1100 ബോധന മണിക്കൂർ) ലഭിക്കുന്നതിനായി ഈ 204 പ്രവൃത്തിദിനങ്ങളിൽനിന്ന് 38 വെള്ളിയാഴ്ചകൾ ഒഴിവാക്കി വരുന്ന 166 പ്രവൃത്തിദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിറ്റും ഉച്ചയ്ക്കുശേഷം 15 മിനിറ്റും അധിക പ്രവൃത്തിസമയം ഉണ്ടാകും. ഒന്നാം പാദവാർഷിക പരീക്ഷ 2025 ഓഗസ്റ്റ് 20 മുതൽ 29 വരെയും, രണ്ടാം പാദവാർഷിക പരീക്ഷ 2025 ഡിസംബർ 11 മുതൽ 19 വരെയും നടക്കും.

കേരള സ്‌കൂൾ കലോത്സവ മാന്വലിൽ ചില സുപ്രധാന ഭേദഗതികൾ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.  ഒരു മത്സരാർഥിക്ക് പരമാവധി 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും (സംസ്‌കൃതം, അറബിക് കലോത്സവങ്ങൾ ഉൾപ്പെടെ) മത്സരിക്കാം. സ്‌കൂൾ തല കലോത്സവത്തിനു പ്രവേശന ഫീസ് ഈടാക്കാൻ പാടില്ല. ഹൈസ്‌കൂളുകൾക്ക് 20,000 രൂപയും യുപി, എൽപി സ്‌കൂളുകൾക്ക് 10,000 രൂപയും പിടിഎ. ഫണ്ടിൽനിന്ന് ചെലവഴിക്കാൻ ഹെഡ്മാസ്റ്റർമാർക്ക് / പ്രിൻസിപ്പൽമാർക്ക് അധികാരമുണ്ട്. അപ്പീൽ ഫീസ് സ്‌കൂൾ തലത്തിൽ 1000 രൂപയും, ഉപജില്ലാ തലത്തിൽ 2000 രൂപയും, റവന്യൂ ജില്ലാ/ സംസ്ഥാന തലങ്ങളിൽ 5000 രൂപയുമാണ്. അപ്പീൽ അനുകൂലമായാൽ ഫീസ് തിരികെ ലഭിക്കും. നൃത്ത ഇനങ്ങൾക്ക് റെക്കോർഡ് ചെയ്ത സിഡി/ പെൻഡ്രൈവ് / ഹാർഡ് ഡിസ്‌ക് എന്നിവ മാത്രമേ ഉപയോഗിക്കാവൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!