KSDLIVENEWS

Real news for everyone

മെസ്സി പി എസ് ജിയിലേക്ക് തന്നെ, 2023വരെയുള്ള കരാർ ഒപ്പുവെക്കും

SHARE THIS ON

ലയണൽ മെസ്സി എന്ന സൂപ്പർ സ്റ്റാറിനെ ഇനി പി എസ് ജി ജേഴ്സിയിൽ കാണാം. മെസ്സിയും പ്രമുഖ എസ് ജിയും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് വാർത്തകൾ വരുന്നു. മെസ്സിക്കായി 2023വരെയുള്ള പ്രാഥമിക കരാർ പി എസ് ജി വാഗ്ദാനം ചെയ്തു കഴിഞ്ഞു. മെസ്സിയുടെ പിതാവായ ജോർഗെ മെസ്സിയാണ് ചർച്ചകൾ നയിക്കുന്നത്. ഉടൻ ഈ കരാർ മെസ്സി അംഗീകരിക്കും. വരും ദിവസങ്ങളിൽ തന്നെ മെസ്സി പി എസ് ജിയുടെ താരമായി മാറുകയും ചെയ്യും.

പി എസ് ജി അല്ലാതെ ഒരു ക്ലബും മെസ്സിക്ക് വേണ്ടി നേരിട്ടു ശ്രമിച്ചിട്ടില്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മെസ്സി കൂടെ വന്നാൽ പി എസ് ജി ശരിക്കും സൂപ്പർ താരങ്ങളുടെ നിരയാകും. എമ്പപ്പെ, നെയ്മർ, മെസ്സി, ഇക്കാർഡി, ഡൊ മറിയ എന്നിവർ അടങ്ങുന്ന അറ്റാക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കായി മാറും.

മെസ്സിക്ക് വലിയ വേതനം തന്നെ പി എസ് ജി വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാഴ്സലോണയിൽ മെസ്സി അംഗീകരിച്ചതിനേക്കാൾ ഇരട്ടിയോളമാകും മെസ്സിയുടെ പാരീസിലെ വേതനം. നെയ്മറിന്റെ സാന്നിദ്ധ്യം ആണ് പി എസ് ജിയിലേക്കുള്ള മെസ്സി യാത്ര സുഖമമാകാൻ കാരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!