KSDLIVENEWS

Real news for everyone

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

SHARE THIS ON

കാസർകോട്: എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ എഴുപതോളം വിദ്യാർത്ഥികളെ വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സമിതി അവരുടെ വീടുകളിൽ നേരിട്ടെത്തി ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ജില്ലാ പ്രസിഡൻറ് ഫാരിസ് കാഞ്ഞങ്ങാട്, സെക്രട്ടറി റഹീസ് പട്ല, ഷമ്മാസ് അൽ ഹികമി, അനീസ് മദനി, ഷഹബാസ് തളങ്കര, അസ്ബക് അൽ ഹികമി, സഫ്‌വാൻ പാലോത്ത്, യാസർ അൽ ഹികമി തുടങ്ങിയവർ സംബന്ധിച്ചു.

ഫോട്ടോ അടിക്കുറിപ്പ്:
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 1600 ൽ 1600 മാർക്ക് നേടി ചരിത്രവിജയം കരസ്ഥമാക്കിയ മുഹമ്മദ് ഫൈസാന് വിസ്ഡം സ്റ്റുഡന്റ്‌സ് കാസറഗോഡ് ജില്ലാ സമിതിയുടെ
സ്നേഹോപഹാരം കൈമാറുന്നു.

മീഡിയ & അക്കാദമിക് വിങ്
വിസ്ഡം സ്റ്റുഡൻ്റ്സ്
കാസറഗോഡ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!