KSDLIVENEWS

Real news for everyone

വൈദ്യുതിനിരക്ക് വർഷം യൂണിറ്റിന് ശരാശരി 34 പൈസ കൂട്ടണം; ആവശ്യവുമായി വൈദ്യുതിബോർഡ്

SHARE THIS ON

തിരുവനന്തപുരം: മൂന്നുവർഷത്തേക്ക്‌ നിരക്ക് വീണ്ടും കൂട്ടണമെന്ന ആവശ്യമുന്നയിച്ച് വൈദ്യുതിബോർഡ് റെഗുലേറ്റി കമ്മിഷന് അപേക്ഷ നൽകി. 2024-’25 വർഷം യൂണിറ്റിന് ശരാശരി 34 പൈസ കൂട്ടണമെന്നാണ് ആവശ്യം. ഉപയോഗം കൂടുന്ന ജനുവരിമുതൽ മേയ്‌വരെ സാധാരണ നിരക്കിനുപുറമേ യൂണിറ്റിന് പത്തുപൈസ അധികം വേണമെന്നതുൾപ്പടെയാണ് ഈ നിരക്ക്.

മാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന വീട്ടുകാർക്കും ചെറുകിട വ്യവസായങ്ങൾക്കും പകലും രാത്രിയിലും വെവ്വേറെ നിരക്ക് നടപ്പാക്കണം. ഈ വർഷം ജൂലായ് ഒന്നുമുതൽ 2027 മാർച്ച് 31 വരെ എല്ലാവർഷവും നിരക്കുകൂട്ടണം. എല്ലാ സോളാർ വൈദ്യുതി ഉത്പാദകർക്കും ടൈം ഓഫ് ദ ഡേ മീറ്റർ ഏർപ്പെടുത്തണം. പകൽ ഉത്പാദിപ്പിക്കുന്നതിന്റെ 80 ശതമാനമേ രാത്രിയിൽ തിരിച്ചുനൽകേണ്ടതുള്ളൂ.

കഴിഞ്ഞവർഷം നവംബറിലാണ് യൂണിറ്റിന് ശരാശരി 20 പൈസ കൂട്ടിയത്. ബോർഡിന്റെ ശുപാർശ കമ്മിഷൻ അംഗീകരിച്ചാൽ നിരക്ക് കുത്തനെ ഉയരും.

ശുപാർശകൾ

* 2024-’25-ൽ 811.20 കോടി രൂപയുടെ നിരക്ക് വർധന അനുവദിക്കണം.

* 2025-’26-ൽ അധികം വേണ്ടത് 549.10 കോടി .

* 2026-’27-ൽ 53.82 കോടി അധികം കണ്ടെത്തണം.

* മാസം 50 യൂണിറ്റിനുള്ളിൽ ഉപയോഗിക്കുന്നവർക്ക് വേനൽക്കാല നിരക്ക് ബാധകമല്ല.

* ചെറുകിട വ്യവസായങ്ങൾക്ക് പകൽനിരക്കിൽ 10 ശതമാനം ഇളവ്

* മാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന വീട്ടുകാർ ടൈം ഓഫ് ദ ഡേ താരിഫിലേക്ക്‌ മാറണം. ആറുമുതൽ ആറുവരെ ഇവർക്ക് 10 ശതമാനം ഇളവ്. വൈകുന്നേരം ആറുമുതൽ രാത്രി 11വരെ അഞ്ചുശതമാനം വർധന. 11-നുശേഷം 10 ശതമാനം കൂട്ടണം. 250 യൂണിറ്റിൽ കൂടിയാൽ വൈകുന്നേരം 25 ശതമാനം അധികം നൽകണം.

യൂണിറ്റിന് കൂട്ടേണ്ട പൈസ (വേനൽക്കാല അധികനിരക്ക് ഉൾപ്പടെ)

2024-’25 34

2025-’26 23.60

2026-’27 5.9.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!