KSDLIVENEWS

Real news for everyone

ഉപ്പളയിൽ ആംബുലൻസ് കത്തിച്ചു ;
മണ്ണംകുഴി നേര്‍വഴി ഇസ്ലാമിക് സെന്ററിന്റെ ആംബുലന്‍സാണ് ഇന്നലെ അർധരാത്രി സാമൂഹ്യ ദ്രോഹികള്‍ കത്തിച്ചത്.

SHARE THIS ON

ഉപ്പള: മണ്ണംകുഴി നേര്‍വഴി ഇസ്ലാമിക് സെന്ററിന്റെ ആംബുലന്‍സ് സാമൂഹ്യ ദ്രോഹികള്‍ കത്തിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അക്രമം. ആംബുലന്‍സ് പൂര്‍ണമായി കത്തി നശിച്ചു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ കാര്‍ ബൈക്ക് എന്നിവയിലേക്കും തീ പടര്‍ന്നു. ബൈക്ക് ഭാഗികമായി കത്തി നശിച്ചു. പ്രതിയുടെ ചിത്രം തൊട്ടടുത്ത സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!