സംസ്ഥാനത്ത് ആറ് വയസുകാരി കോവിഡ് ബാധിച്ചു മരിച്ചു ;
കൊല്ലം മൈനാഗപ്പള്ളി സ്വദേശികളായ നവാസ്-ഷെറീന ദമ്പതികളുടെ മകളായ ആയിഷയാണ് കോവിഡ് മൂലം മരിച്ചത്

കൊല്ലം: സംസ്ഥാനത്ത് ആറ് വയസുകാരി കൊറോണ (Covid19) ബാധിച്ച് മരിച്ചു. കൊല്ലം മൈനാഗപ്പള്ളി സ്വദേശികളായ നവാസ്-ഷെറീന ദമ്ബതികളുടെ മകളായ ആയിഷയാണ് കൊറോണ രോഗബാധ മൂലം മരണമടഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആയിഷ ആഗസ്റ്റ് 18 മുതല്‍ ചികിത്സയിലായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലായിരുന്നു ആയിഷ ചികിത്സ തേടിയിരുന്നത്. ശേഷം നടത്തിയ പരിശോധനയില്‍ ആയിഷയ്ക്ക് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.ഞരമ്ബുകള്‍ക്ക് ബലക്ഷമുണ്ടാകുന്ന അസുഖം ആയിഷയ്ക്ക് ഉണ്ടായിരുന്നതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരമായിരുന്നു ആയിഷ മരണമടഞ്ഞത്.

