KSDLIVENEWS

Real news for everyone

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ മമ്മൂട്ടിക്ക് അനിഷേധ്യമായ സ്ഥാനം ; ആശംസ നേർന്ന് മുഖ്യമന്ത്രി

SHARE THIS ON

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിയെ നേരിട്ട് വിളിച്ച്‌ മുഖ്യമന്ത്രി ആശംസ അറിയിച്ചു. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ അനിഷേധ്യമായ സ്ഥാനമാണ് മമ്മൂട്ടിക്കുള്ളതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സിനിമാ മേഖലയില്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങളും നല്‍കിയ സംഭാവനകളും രാജ്യം കണ്ട എക്കാലത്തേയും മികച്ച കലകാരന്‍മാരുടെ നിരയില്‍ അദ്ദേഹത്തിന്റെ സ്ഥാനമുറപ്പിക്കുന്നു. കേരളത്തിന്റെ ദൃശ്യമാധ്യമ രംഗത്തും നേതൃപരമായ സംഭാവനകള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഇനിയും കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് തന്റെ കലാ ജീവിതത്തെ നയിക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!