KSDLIVENEWS

Real news for everyone

ഇന്ത്യയില്‍നിന്ന്​ കുവൈത്തിലേക്ക്​ ഇന്നുമുതല്‍ വിമാന സര്‍വിസ്​ സജീവം

SHARE THIS ON

കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്കുള്ള വിമാന സര്‍വിസുകള്‍ ചൊവ്വാഴ്ച മുതല്‍ സജീവമാകും. എയര്‍ ഇന്ത്യ എക്സ്പ്രസ്‌ കുവൈത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ കൊച്ചിയില്‍നിന്നും ബുധന്‍, വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ കോഴിക്കോട്ടുനിന്നുമാണ് സര്‍വിസ്‌.

250 ദീനാര്‍ മുതലാണ് ടിക്കറ്റ് നിരക്ക്. ചൊവ്വാഴ്ച കൊച്ചിയില്‍നിന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസിെന്‍റ ആദ്യ സര്‍വിസ്. കുവൈത്ത് എയര്‍വേസ് ചൊവ്വാഴ്ച ചെന്നൈയില്‍നിന്ന് ആദ്യവിമാനം അയക്കും.

500 ദീനാറിന് മുകളിലാണ് കുവൈത്ത് എയര്‍വേസിെന്‍റ ടിക്കറ്റ് നിരക്ക്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കൊച്ചിയില്‍നിന്നും ഡല്‍ഹിയില്‍നിന്നും കുവൈത്ത് എയര്‍വേസ് സര്‍വിസ് നടത്തുന്നുണ്ട്. കൂടുതല്‍ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നതോടെ ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയില്‍നിന്ന് പ്രതിദിനം 768 സീറ്റുകളാണ് പ്രതിദിനം അനുവദിച്ചിട്ടുള്ളത്. ഇതില്‍ പകുതി കുവൈത്ത് എയര്‍വേസും ജസീറ എയര്‍വേസും പങ്കിടും. 50 ശതമാനം സീറ്റുകള്‍ ഇന്ത്യന്‍ വിമാന കമ്ബനികള്‍ക്കാണ്. മന്ത്രിസഭ അനുമതി ലഭിച്ചതിന് ശേഷം ഒരു യാത്രാവിമാനം മാത്രമേ ഇന്ത്യയില്‍നിന്ന് വന്നിട്ടുള്ളൂ.

വ്യാഴാഴ്ച വെല്‍ഫെയര്‍ കേരള കുവൈത്ത് കൊച്ചിയില്‍നിന്ന് ചാര്‍ട്ടര്‍ ചെയ്ത ജസീറ എയര്‍വേസ് വിമാനമാണ് 167 യാത്രക്കാരുമായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!