KSDLIVENEWS

Real news for everyone

യുപിഐ ലൈറ്റ് എക്‌സ്, ലോണെടുക്കാനുള്ള സൗകര്യം; പുതിയ യുപിഐ സൗകര്യങ്ങള്‍ അവതരിപ്പിച്ചു

SHARE THIS ON

മൊബൈൽഫോൺ വഴിയുള്ള പണമിടപാടുകൾക്കായി ഉപയോഗിക്കുന്ന യുണിഫൈഡ് പേമെന്റ് ഇന്റർഫെയ്സിൽ (യുപിഐ) പുതിയ സൗകര്യങ്ങൾ അവതരിപ്പിച്ചു. ബുധനാഴ്ച ഗ്ലാബൽ ഫിൻടെക് ഫെസ്റ്റിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് ആണ് പുതിയ യുപിഐ സൗകര്യങ്ങൾ അവതരിപ്പിച്ചത്. യുപിഐ, യുപിഐ ലൈറ്റ് എക്സ്, ടാപ്പ് ടു പേ, കോൺവർസേഷണൽ പേമെന്റ്സ് എന്നിവയിലൂടെ ഇനി ഉപഭോക്താക്കൾക്ക് നിശ്ചിത തുക ബാങ്കുകളിൽ നിന്ന് കടമെടുക്കാനാവും. അത്യാവശ്യ പണമിടപാടുകൾക്കായി ഇത് ഉപയോഗപ്പെടുത്താനാവും. ഇത് എല്ലാ യുപിഐ ആപ്പുകളിലൂടെയും ലഭ്യമാവും. നിലവിൽ ആമസോൺ, ഫ്ളിപ്കാർട്ട് പോലുള്ള ഇകൊമേഴ്സ് വെബ്സൈറ്റുകളിൽ ഇൻസ്റ്റന്റ് ക്രെഡിറ്റ് നൽകുന്ന രീതിയുണ്ട് പലിശയില്ലാതെ തൊട്ടടുത്ത മാസം ആ തുക തിരികെ നൽകിയാൽ മതിയാവും. ഈ കാലയളവിൽ പണം തിരികെ നൽകിയില്ലെങ്കിൽ പലിശ ഈടാക്കിത്തുടങ്ങും. ഇതിന് സമാനമായ സൗകര്യമാണ് യുപിഐ വഴിയുള്ള ക്രെഡിറ്റ് സേവനം എന്നാണ് സൂചന. ഇതിന് വേണ്ടി ബാങ്കുകൾക്ക് പുതിയ ക്രെഡിറ്റ് സേവനം ആരംഭിക്കാനാവും. കണക്റ്റിവിറ്റി കുറവുള്ള ഇടങ്ങളിൽ ഇനി യുപിഐ ലൈറ്റ് എക്സ് വഴി എളുപ്പം ഇടപാട് നടത്താം. ഇതിന് പക്ഷെ നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ അഥവാ എൻഎഫ്സി സംവിധാനമുള്ള ഫോൺ ആയിരിക്കണം എന്നുമാത്രം. യുപിഐ ലൈറ്റ് മുമ്പ് അവതരിപ്പിച്ച ഫീച്ചറാണ്. ഇതുവഴി 2000 രൂപ വരെ യുപിഐ വാലറ്റിൽ ഇട്ടുവെക്കാനും കണക്ടിവിറ്റി കുറവുള്ള ഇടങ്ങളിൽ പോലും വളരെ എളുപ്പത്തിൽ പണം നൽകാനാവും. ഇതിന് സമാനാണ് യുപിഐ ലൈറ്റ് എക്സ് സേവനവും. ഇതുവഴി 5000 രൂപയുടെ എൻഎഫ്സി പണമിടപാടുകൾ നടത്താനാവും. ഇത്തരം ഫോണുകൾ എൻഎഫ്സി സൗകര്യമുള്ള പിഒഎസ് യന്ത്രങ്ങളുടെ സമീപത്ത് വെച്ചാൽ പണമിടപാട് നടത്താം. വിമാനങ്ങളിലും മറ്റും ഈ സൗകര്യം ആളുകൾക്ക് പ്രയോജനപ്പെടുത്താനാവും. ഹെലോ യുപിഐ എന്ന പേരിൽ എൻപിസിഐ അവതരിപ്പിച്ച സേവനത്തിലൂടെ ശബ്ദ നിർദേശങ്ങൾ വഴി യുപിഐ പണമിടപാടുകൾ നടത്താനാവും. മൊബൈൽ ആപ്പുകൾ, ഐഒടി ഉപകരണങ്ങൾ എന്നിവയിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ഹെലോ യുപിഐ സേവനം ഉള്ളത്. മറ്റ് ഭാഷകളിൽ താമസിയാതെ സേവനം ലഭിക്കുമെന്ന് എൻപിസിഐ പറഞ്ഞു. ബിൽ പേ കണക്റ്റ് എന്ന പുതിയ യുപിഐ സേവനത്തിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ബില്ലുകൾ ഒരു ഫോൺ കോൾ വഴി അടയ്ക്കാനാവും. ഇതിന് വേണ്ടി ദേശീയ തലത്തിൽ ലഭ്യമാവുന്ന ബിൽ പേമെന്റ് നമ്പർ ഉണ്ടാവും. ഈ നമ്പറിൽ വിളിച്ച് യുപിഐ അധിഷ്ടിത ശബ്ദ നിർദേശങ്ങളിലൂടെ ബിൽ അടയ്ക്കാനാവും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!