KSDLIVENEWS

Real news for everyone

എ.ഡി.ജി.പി സി.പി.എം നേതാവല്ല: പ്രചാരണത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന; എം.ബി രാജേഷ്

SHARE THIS ON

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മന്ത്രി എം.ബി രാജേഷ്. എ.ഡി.ജി.പി സിപിഎം നേതാവല്ലെന്നും ഉദ്യോഗസ്ഥര്‍ ഒറ്റയ്ക്ക് ആരെയെല്ലാം കാണാന്‍ പോകുന്നുണ്ടെന്നും മന്ത്രി ചോദിച്ചു.

എ.ഡി.ജി.പി സിപിഎം നേതാവല്ല. എത്രയോ ഉദ്യോഗസ്ഥരുണ്ട്. അവരെല്ലാം ഒറ്റയ്ക്ക് ആരെ കാണാന്‍ പോകുന്നുവെന്നത് സാധാരണഗതിയില്‍ വരുന്ന കാര്യമല്ലേ. ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ടല്ലോ, എം.ബി രാജേഷ് പറഞ്ഞു.


ഇതൊക്കെ ആസൂത്രിതമായി നടക്കുന്ന, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള, വളരെ വലിയ ഗൂഢാലോചനയില്‍നിന്ന് ഉരുത്തിരിഞ്ഞിട്ടുള്ള പ്രചരണമാണ്. അത് നടക്കട്ടെ. ഞങ്ങള്‍ അതിനെ നേരിട്ടുകൊണ്ടുതന്നെ പോകും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര രാഷ്ട്രീയ ശത്രുവാണ് ആര്‍.എസ്.എസ്സെന്നും എം.ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!