കോവിഡ് ലക്ഷണമുള്ളവരെ കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനുമുള്ള നടപടികൾ ത്വരി തപ്പെടുത്താൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ ജില്ലകളിലും കോവിഡ് ലക്ഷണമുള്ള ആളുകളെ പരമാവധി കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. മാര്‍ക്കറ്റ്, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് കര്‍ശനമായി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കണക്കുകള്‍ നോക്കിയാല്‍ കേരളം കാണിച്ച ജാഗ്രതയും സ്വീകരിച്ച നടപടിയും വെറുതെയായില്ലെന്ന് മനസിലാവും.ജാഗ്രത കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടു പോകണം. ജാഗ്രതക്കുറവുണ്ടായാല്‍ രോഗികളുടെ എണ്ണം ദിവസവും വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി പത്തില്‍ താഴെ നിര്‍ത്താന്‍ ശക്തമായ നടപടി എല്ലാ ജില്ലയിലും സ്വീകരിക്കും. ഗര്‍ഭിണികള്‍ക്കും ഡയാലിസിസ് രോഗികള്‍ക്കും കൊവിഡ് വന്നാല്‍ ചികിത്സയ്ക്കുള്ള സൗകര്യം ആവശ്യാനുസരണം ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്കി.

