ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഷോപിയാന്‍ ജില്ലയിലെ സുഗന്‍ സെയ്നപോറ ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സുഗാന്‍ ഗ്രാമത്തില്‍ സൈന്യം തെരച്ചില്‍ ആരംഭിച്ചത്.
പ്രദേശം വളഞ്ഞ സേന ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.