കുറ്റപത്രം ശെരിയാക്കി ഡൽഹി പോലീസ് ;
ഡൽഹി കലാപക്കേസ് കുറ്റപത്രത്തിൽ ആർഎസ്എസിനെയും ഉൾപ്പെടുത്തി

ഡല്‍ഹി : കലാപക്കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തില്‍ ആര്‍എസ്‌എസ്സിന്‍റെ പേരും പരാമര്‍ശിച്ച് ദില്ലി പൊലീസ്. ഫെബ്രുവരിയില്‍ നടന്ന കലാപകാലത്ത് രൂപീകരിച്ച ചില തീവ്രഹിന്ദുസംഘടനകളുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ആര്‍എസ്‌എസ്സ് നേതാക്കളുടെ സഹായം ലഭിച്ചെന്ന് പരാമര്‍ശമുണ്ടെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നത്. ഈ വാട്സാപ്പ് ഗ്രൂപ്പുകള്‍ മതത്തിന്‍റെ അടിസ്ഥാനത്തില്‍ വിദ്വേഷം പരത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.
ഫെബ്രുവരി 25-ന് രൂപീകരിച്ച ‘കട്ടര്‍ ഹിന്ദു ഏകത’ എന്ന വാട്സാപ്പ് ഗ്രൂപ്പിനെക്കുറിച്ചാണ് ദില്ലി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധകുറ്റപത്രത്തില്‍ പറയുന്നത്. ദില്ലിയിലെ ഗോകുല്‍പുരിയില്‍ ഹാഷിം അലി, ആമിര്‍ ഖാന്‍ എന്നിവര്‍ അടക്കം ഒമ്ബത് മുസ്ലിം പൗരന്‍മാരെ തെരുവിലിട്ട് വെട്ടിക്കൊന്ന കേസിലെ അനുബന്ധകുറ്റപത്രമാണിത്. കേസില്‍ 9 പേരെയാണ് പ്രതികളായി പൊലീസ് കണ്ടെത്തുന്നത്. സെപ്റ്റംബര്‍ 26-നാണ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് പുരുഷോത്തം പാഥകിന് മുമ്ബാകെ ഈ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

