തെങ്ങിനും ജീപ്പിനും ഇടയിൽ തല കുടുങ്ങി , പതിനാറു വയസ്സുകാരന് ദാരുണാന്ത്യം
മലപ്പുറം: തെങ്ങിനും ജീപ്പിനും ഇടയില്‍ തല കുടുങ്ങി പതിനാറു വയസ്സുകാരന്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശികളായ പാറക്കല്‍ ഹസന്‍ക്കുട്ടി-സാബിറ ദമ്ബതികളുടെ മകന്‍ ഷിബിലിയാണ് മരിച്ചത്. ഊരകം മലയില്‍ ചേറൂര്‍ കൊട്ടേക്കാട്ട് പറമ്ബിലാണ് അപകടം നടന്നത്.
ഇടറോഡില്‍ നിന്ന് മുതുവില്‍ക്കുണ്ട് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ജീപ്പ് നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുളുകയായിരുന്നു. മലയിലെ കൃഷിയിടത്തില്‍ നിന്നുള്ള വാഴക്കുലകളും മറ്റും ജീപ്പിലുണ്ടായിരുന്നതിനാല്‍ തല പുറത്തേക്കിട്ടാണ് യാത്ര ചെയ്തത്പത്താം ക്ലാസ് വിജയിച്ച ഷിബിലി പ്ലസ് വണ്ണിലേക്ക് പ്രവേശനം നേടിയിരിക്കെയാണ് ദാരുണാന്ത്യം.